മുംബൈയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം

മുംബൈ : താൻ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടാൻ പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ. ശനിയാഴ്ച മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകമാണ് നടന്നത്. സംഭവത്തിൽ ഗണേഷ് ചാവാൻ എന്നയാളെ പൊലീസ് പിടികൂടി.
താൻ കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കനായി ഗോവിന്ദ് യാദവ് എന്ന് ഹിച്ച്ഹൈക്കറിനെയാണ് ഗണേഷ് കൊലപ്പെടുത്തിയത്. താൻ വീടുപണിക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് ഈ കൂരക്രിത്യം നടത്തിയതെന്ന് ഗണേഷ് ചവാൻ സമ്മതിച്ചിട്ടുണ്ട്.
ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔസയിൽ വച്ച് ഗോവിന്ദ് യാദവ് എന്ന ഹിച്ച്ഹൈക്കർക്ക് ഗണേഷ് ലിഫ്റ്റ് നൽകി. തുടർന്ന് മദ്യം നൽകി അബോധാവസ്ഥിയിലാക്കിയ ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഗോവിന്ദിനെ മാറ്റിയ ശേഷം കാറിന് തിയിടുകയായിരുന്നു. തെളിവിനായി തന്റെ ബ്രേസ്ലെറ്റ് കാറിൽ ഉപേക്ഷിച്ചു.
ആദ്യം പൊലീസ് കരുതിയത് ഗണേഷു തന്നെയാണ് മരിച്ചതെന്നാണ്. ബന്ധുക്കൾക്ക് മൃതദേഹം കൈമാറുകയും ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം ഭാര്യ വെളിപ്പെടുത്തിയത്. തുടർന്ന് ഈ സ്ത്രീയോട് ഗണേഷ് മറ്റൊരു നമ്പറിൽ ചറ്റി ചെയ്യുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഇതോടെയാണ് കൊലപാതകം തെളിയുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഗണേഷിനെ പിടികൂടി. കൊലപാതകക്കുറ്റം ചുമത്തി ഗണേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.



