പരിധിയിലതികം മദ്യപിച്ച മാൾട്ടീസ് ഡ്രൈവർ ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ ഐറിഷ്കാരന് 3 മില്യൺ യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
മാൾട്ടയിൽ മദ്യപിച്ച മാൾട്ടീസ് ഡ്രൈവർ ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ അവധി ആഘോഷിക്കാൻ വന്ന 70 വയസ്സുള്ള ഐറിഷ്കാരൻ നിയമനടപടി സ്വീകരിച്ചതിനെത്തുടർന്ന് മാൾട്ടീസ് ഇൻഷുറൻസ് കമ്പനി 3 മില്യൺ യൂറോ നഷ്ടപരിഹാരം നൽകി.
ഡേവിഡ് കൂലി എന്ന ഐറിഷ്കാരൻ 2019 ഏപ്രിലിൽ തന്റെ ഭാര്യയ്ക്കും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ മാൾട്ടയിൽ എത്തിയപ്പോൾ സ്ലീമയിൽ വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു കാർ അദ്ദേഹത്തെ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മാൾട്ടയിൽ നിന്ന് ഒരു എയർ ആംബുലൻസിൽ തിരിച്ച് നാട്ടിലെത്തിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്താൽ അദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിച്ചു, കൂടാതെ നെഞ്ച്, ഇടുപ്പ്, കാലുകൾ, കൈ എന്നിവയ്ക്ക് പരിക്കേൽക്കുകയും ഡേവിഡ് കോമയിലാവുകയും ചെയ്തു.ഇന്നും അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.
അപകടത്തിന് തൊട്ടുപിന്നാലെ, വാഹനമോടിച്ച മോസ്റ്റയിൽ നിന്നുള്ള മാൾട്ടീസ് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയും ബ്രീത്ത് അനലൈസർ പരിശോധനയിൽ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കുകയും ചെയ്തു.മദ്യപിച്ച് വാഹനമോടിക്കുന്ന പരിധിയുടെ അഞ്ചിരട്ടി മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിക്കപ്പെടുന്ന ഈ കുറ്റവാളിക്കെതിരെ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു.
മാൾട്ട വിട്ട ശേഷം മാൾട്ടയിലെ പോലീസ് സേവനത്തിൽ നിന്നോ മാൾട്ട ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല എന്ന് ഡേവിഡിന്റെ അഭിഭാഷകനായ ഡാനിയേൽ വാൾ പറഞ്ഞു.
ഡ്രൈവറുടെ ഇൻഷൂറൻസ് കമ്പനിയായ മാഫ്ഫ്രെ മിഡിൽസിയയ്ക്കെതിരെ ഐറിഷ് കോടതികളിൽ ഡേവിഡ് കൂലി നിയമനടപടികൾ സ്വീകരിച്ചു,
ഇൻഷുറൻസ് കമ്പനി 3.1 മില്യൺ യൂറോ സെറ്റിൽമെന്റ് നിർദ്ദേശിച്ചു അത് ജഡ്ജി പോൾ കോഫി അംഗീകരിച്ചു.
യുവധാര ന്യൂസ്