മധ്യപ്രദേശിൽ വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു

ഭോപ്പാൽ : മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റു. സുക്താര എയർസ്ട്രിപ്പിൽ നിന്ന് പറന്ന വിമാനം ഇന്നലെ വൈകുന്നേരം 6.25ന് വൈദ്യുത ലൈനിൽ തട്ടി അമാഗോണിലെ കൃഷിയിടത്തിൽ തകർന്നുവീഴുയായിരുന്നു.
റെഡ്വാർഡ് ഏവിയേഷൻ കമ്പനിയുടെ വിമാനമാണ് സിയോനി ജില്ലയിൽ തകർന്നുവീണത്.പൈലറ്റ് അജിത് ചാവ്ഡയ്ക്കും മറ്റൊരാൾക്കും പരിക്കേറ്റു. ഇവരെ ബാരാപത്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘വിമാനം പെട്ടെന്ന് താഴേക്ക് കൂപ്പുകുത്തി. ചിറകുകൾ പെട്ടെന്ന് വെെദ്യുത ലെെനിൽ മുട്ടുകയായിരുന്നു. വിമാനം തീപിടിക്കുമെന്ന ചിന്തയോടെ ഞങ്ങൾ പാടത്തേക്ക് ഓടിയെത്തി’- ദൃക്സാക്ഷി പറഞ്ഞു. പ്രദേശവാസികൾ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യല്‍ മീഡിയയിൽ അപ്ലോഡ് ചെയ്തു. അപകടം വൻ തോതിൽ പ്രചരിക്കുന്നതിനും ഇത് കാരണമായി



