കേരളം

ബോണക്കാട് ഉൾവനത്തിൽ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല

തിരുവനന്തപുരം : കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, BF0 രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെയാണ് ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളുടക്കം അന്വേഷണം തുടങ്ങിയത്.

കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തും. പാലോട് ആര്‍എഫ്ഒ ഓഫീസില്‍ നിന്നുള്ള രണ്ട് സംഘങ്ങള്‍ ബോണക്കാട് ഭാഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ തിരച്ചില്‍ ആരംഭിക്കും.

കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ കുറിച്ച് പരിചയം ഇല്ലാത്തവര്‍ എന്നാണ് വിവരം. സംഘത്തിന്റെ കയ്യില്‍ ഭക്ഷണമോ,ടോര്‍ച്ചോ ഉണ്ടായിരുന്നില്ല. കാടിന്റെ വലതു ഭാഗത്തേക്ക് വഴി തെറ്റിയാല്‍ ചെന്നെത്തുക തമിഴ്‌നാട് കാട്ടില്‍. ഇടത്തേക്ക് പോയാല്‍ പൊന്മുടി താഴ്‌വരയില്‍ എത്തും. വനം വകുപ്പിന്റെ ആദ്യ സംഘം പരിശോധന ആരംഭിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button