കേരളം

രാഷ്ട്രീയ പോരാട്ട ഭൂമികയില്‍ രണപൗരുഷങ്ങള്‍ നെഞ്ച് പിളർന്ന കൂത്തുപറമ്പ് വെടിവെപ്പിന് 31 വയസ്

കണ്ണൂര്‍ : കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് 31 വയസ് തികയുന്നു.1994 നവംബര്‍ 25നാണ് പൊലീസ് നടത്തിയ വെടിവെപ്പില്‍ കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. നട്ടെല്ലിന് വെടിയേറ്റ് ശരീരം തളര്‍ന്ന് വെടിവെപ്പിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പന്‍ 2024 സെപ്തംബര്‍ 28നാണ് അന്തരിച്ചത്.

കൂത്തുപറമ്പ്, അത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കേവലം ഒരു സ്ഥലനാമം മാത്രമല്ല, അവരുടെ രാഷ്ട്രീയ പോരാട്ട ഭൂമികയില്‍ രണപൗരുഷങ്ങള്‍ നെഞ്ച് വിരിച്ച് നടത്തിയ സമര ചരിത്രത്തിലെ ചോര കിനിയുന്ന ഒരേടാണ്. 1994 നവംബര്‍ 25നാണ് അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി രാഘവനെ കരിങ്കൊടി കാണിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്.

ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന കെ.കെ രാജീവന്‍, റോഷന്‍,ഷിബുലാല്‍, ബാബു, മധു എന്നിങ്ങനെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അന്നത്തെ പൊലീസ് വെടിവെപ്പില്‍ കൂത്തുപറമ്പിന്റെ‍ മണ്ണില്‍ മരിച്ചുവീണു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button