മെക്സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025

ബാങ്കോക്ക് : മെക്സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025. തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ ക്ജെര്‍ ആണ് ഫാത്തിമയെ കിരീടം അണിയിച്ചത്.
സ്നേഹത്തിന്റെ ശക്തി എന്നതായിരുന്നു ഈ വര്‍ഷത്തെ ചടങ്ങിന്റെ പ്രമേയം. 121 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. സൗദി അറേബ്യ, പലസ്തീന്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മത്സരാര്‍ഥികള്‍ എത്തിയിരുന്നു.
74-ാം മിസ് യൂണിവേഴ്സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനെത്തിയ മാണിക വിശ്വശര്മയ്ക്ക് ടോപ്പ് 12ല്‍ എത്താന്‍ സാധിച്ചിരുന്നില്ല. 2021ല്‍ ഹര്‍നാസ് സന്ധുവിലൂടെയാണ് ഇന്ത്യ അവസാനമായി മിസ് യൂണിവേഴ്സ് കിരീടനേട്ടം സ്വന്തമാക്കിയത്. മിസ് യൂണിവേഴ്സിന് 250000 ഡോളര്‍ രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



