
തിരുവനന്തപുരം : പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനും മുന്‍ ആയുര്‍വേദ ഡയറക്ടറും ആയിരുന്ന ഡോക്ടര്‍ സി എ രാമന്‍(94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്തം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഔദ്യോഗിക ജീവിതത്തിനു ശേഷം സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ ചീഫ് ഫിസിഷ്യനായി ആയുര്‍വേദ ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍ ആയൂര്‍വേദ ഡയറക്ടറും സ്പെഷ്യല്‍ ഓഫീസറും (ഫോര്‍ ഫോള്‍ക് മെഡിസിന്‍ ആന്‍ഡ്‌തെറാപ്പി) നാട്ടുവൈദ്യരംഗത്തും പ്രമുഖനായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍,മന്ത്രിമാര്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെയും ചികിത്സകനായിരുന്നു. അനവധി ശിഷ്യ പരമ്പരകള്‍ ഉള്ള അദ്ദേഹത്തിന് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്.
മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ ചൊവര, സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ഭാര്യ പരേതയായ സിക ലളിത, മക്കള്‍ : പരേതനായ എം ആര്‍ സന്തോഷ് കുമാര്‍, എം ആര്‍ ബീനറാണി, ആര്‍ സുഭാഷ്- (കെഎസ്ആര്‍ടിസി). മരുമക്കള്‍ : പ്രമീള സന്തോഷ്, പി ശശിധരന്‍(റിട്ട.ഗവ. ജീവനക്കാരന്‍), പി ടി ഓമന.



