യുഎയിൽ ലിയോണിഡ്സ് ഉൽക്ക മഴ നവംബർ 17ന്

ദുബായ് : ആകാശത്തെ പ്രകാശിപ്പിക്കുന്ന ലിയോണിഡ്സ് ഉല്‍ക്കമഴ യുഎഇയിൽ നവംബർ 17ന് ദൃശ്യമാകും. 2025 ലെ ലിയോണിഡ്സ് ഉൽക്കാവർഷം നവംബർ 17ന് രാത്രിയിൽ ആണ് ഉണ്ടാകുക. ഉല്‍ക്കവവര്‍ഷം വീക്ഷിക്കാന്‍ യുഎഇയിലെ മലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. വര്‍ഷം തോറുമുള്ള ലിയോണിഡ്സ് ഉല്‍ക്കമഴ നവംബർ 17ന് 10 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍.വാല് നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല് പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.
മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽക്കമഴയുടെ ദൃശ്യപരത കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. വര്‍ഷത്തിലെ ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് നവംബർ 17ന് ദൃശ്യമാകുക. ഇത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമെങ്കിലും ദൂരദർശിനിയിലൂടെയാണെങ്കിൽ കാഴ്ചാനുഭവം വർദ്ധിപ്പിക്കും.
ദുബായ് അസ്ട്രോണമി ഗ്രൂപ്പ് രാത്രി അൽ അവീർ മരുഭൂമിയിൽ ടെലിസ്കോപ്പുകളിലൂടെ കാണുന്നതിനായി ഒരു ഉൽക്കമഴ കാഴ്ച പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ടിക്കറ്റുകൾക്ക് 125 ദിർഹം മുതൽ 150 ദിർഹം വരെയാണ് നിരക്ക് നിരവധി യൂട്യൂബ് ചാനലുകൾ ഈ ആകാശ സംഭവം തത്സമയം സംപ്രേക്ഷണം ചെയ്യും.



