കേരളം
തിരുവനന്തപുരം പാലോട് പടക്കനിര്‍മാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് പടക്കനിര്‍മാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു അപകടം നടന്നത്. ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ പടക്ക നിര്‍മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന.
ഇതില്‍ ഷീബയുടെ നില ഗുരുതരമാണെന്നാണ് വിവരം. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിത് കുമാർ എന്നയാളുടെ പേരിലാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.



