മാൾട്ടാ വാർത്തകൾ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ടാക്സി ഡ്രൈവർ ആക്രമിക്കപ്പെട്ടു

മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ടാക്സി ഡ്രൈവർ ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് ഒരു യാത്രക്കാരനും ക്യാബ് ഡ്രൈവറും തമ്മിൽ ഉണ്ടായ തർക്കം കൈയ്യേറ്റത്തിൽ കലാശിച്ചത്. ദീർഘനേരം കാത്തിരുന്നതിനാൽ കാബ് ഡ്രൈവർ യാത്ര റദ്ദാക്കിയതായിരിക്കാം വഴക്കിനു കാരണമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന രോഹൻ പറഞ്ഞു, യാത്രക്കാരൻ ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പോലീസിനെ വിളിക്കുമ്പോഴേക്കും ഡ്രൈവറെ ആക്രമിച്ചയാൾ മറ്റൊരു കാറിൽ പോയിക്കഴിഞ്ഞിരുന്നുവെന്ന് രോഹൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്ന് പോലീസിനോട് പറഞ്ഞതായി സാക്ഷി പറഞ്ഞു.



