ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2025 : ലോകത്തിലെ ഏറ്റവും വിശക്കുന്ന 10 രാജ്യങ്ങളുടെ പട്ടിക പുറത്ത്

2025ൽ ശാസ്ത്രവും സാങ്കേതിക വിദ്യയും കാർഷിക മേഖലയും മുമ്പത്തേതിനേക്കാൾ വികസിച്ചിട്ടും പട്ടിണി ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു. ഭൂമുഖത്തെ 10ൽ ഒരാൾക്ക് വിശപ്പു മാറ്റാനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2025 പറയുന്നത്.
ഏതാണ്ട് 67.3 കോടി ആളുകൾ കൊടുംപട്ടിണിയാണ് കഴിയുന്നത്. ഭക്ഷ്യഉൽപ്പാദന രംഗത്ത് പുരോഗതിയുടെ കുതിച്ചുചാട്ടമുണ്ടായിട്ടും അത് എല്ലാവരിലേക്കും തുല്യ അളവിലല്ല എത്തുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.
ഈ പ്രതിസന്ധിക്ക് പലവിധ കാരണങ്ങളുണ്ട്. ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥ വ്യതിയാനം, ദുർബലമായ സർക്കാറുകൾ എന്നിവയൊക്കെ അതിൽ ചിലതാണ്. ആഫ്രിക്കയുടെയും ഏഷ്യയുടെയും ഭൂരിഭാഗം ഭാഗങ്ങളിലും ഈ വെല്ലുവിളികൾ ഭക്ഷ്യക്ഷാമം സൃഷ്ടിക്കുന്നു. സംഘർഷ ബാധിത രാജ്യങ്ങളും വരൾച്ച അഭിമുഖീകരിക്കുന്ന രാജ്യങ്ങളും മറ്റുള്ളവയേക്കാൾ കൂടുതൽ സഹിക്കേണ്ടി വരുന്നു. ഈ രാജ്യങ്ങളിലെ ആളുകൾക്ക് ഭക്ഷണം കിട്ടാതിരിക്കുക മാത്രമല്ല, അത് വാങ്ങാനുള്ള ശേഷിയും ഉണ്ടാകില്ല.
2015ലെ ആഗോള വിശപ്പ് സൂചിക പ്രകാരം നിരവധി രാജ്യങ്ങൾ ഇപ്പോഴും കൊടുംപട്ടിണിയുടെ വിഭാഗത്തിൽ പെടുന്നു എന്നാണ്. അതിൽ ഏറ്റവും ഗുരുതരമായ സ്ഥിതിയുള്ളത് സൊമാലിയ, ദക്ഷിണ സുഡാൻ, മഡഗാസ്കർ, ഡി.ആർ കോംഗോ, ഹെയ്ത്തി എന്നിവയാണ്.
ദശകങ്ങളായി തുടരുന്ന സംഘർഷങ്ങളും കുടിയിറക്കവുമാണ് വരൾച്ചയുമാണ് സൊമാലിയയെ കൊടുംപട്ടിണി രാജ്യമാക്കി മാറ്റിയത്. ഇവിടത്തെ ജനങ്ങൾ വിശപ്പകറ്റാനുള്ള ഭക്ഷണത്തിനും ശുദ്ധമായ കുടിവെള്ളത്തിനും വളരെയധികം കഷ്ടപ്പെടുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാർഷിക മേഖലയെയും ഭക്ഷണ വിതരണവും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുകയാണ്. അതിന്റെ ഫലമായി സൊമാലിയ ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിയുള്ള രാജ്യമായി നിലനിൽക്കുന്നു.
സൗത്ത് സുഡാൻ ആണ് സൊമാലിയയുടെ തൊട്ടുപിറകിലുള്ളത്. അതിനു പിന്നിൽ ഡി.ആർ കോഗോയും ഹെയ്തതിയുമാണുള്ളത്.
2025ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ 102 ആണ് ഇന്ത്യയുടെ സ്ഥാനം. വിശപ്പു സൂചിക സ്കോർ 25.8 ആണ്. ഇന്ത്യ ഗുരുതര പട്ടിണിയനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. കാർഷിക മേഖല വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടും ദാരിദ്ര്യം, കുട്ടികളുടെ പോഷകാഹാര കുറവ്, ഭക്ഷ്യ വിതരണത്തിലെ അസമത്വം, മോശം ശുചിത്വം എന്നീ വെല്ലുവിളികൾ ഇന്ത്യയിൽ നിലനിൽക്കുന്നു. അമ്മമാരുടെ ആരോഗ്യക്കുറവ്, കുട്ടികളിലെ വളർച്ച പ്രശ്നങ്ങൾ, ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം എന്നിവയും പ്രധാന ആശങ്കളായി നിലനിൽക്കുക്യാണ്. ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ചയും അസമത്വങ്ങളും സമ്പദ് വ്യവസ്ഥയെ കുടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇത് വിശപ്പിനെ ഭക്ഷ്യോൽപാദനത്തിന് അപ്പുറമുള്ള ഒരു സങ്കീർണ പ്രശ്നമാക്കി മാറ്റുന്നു. 106ാം സ്ഥാനത്തുള്ള പാകിസ്താനും 109ാം സ്ഥാനത്തുള്ള അഫ്ഗാനിസ്താനുമാണ് ഇന്ത്യക്ക് പിന്നിലുള്ള അയൽരാജ്യങ്ങൾ.
ആഗോള പട്ടിണി സൂചികയിൽ ഏറ്റവും മുന്നിലുള്ള രാജ്യങ്ങൾ, വിശപ്പു സൂചിക സ്കോർ എന്നിവ താഴെ പറയുന്നു.
1. സൊമാലിയ -42.6
2. സൗത്ത് സുഡാൻ-37.5
3. ഡി.ആർ കോംഗോ-37.5
4. മഡഗാസ്കർ-35.8
5. ഹെയ്ത്തി-35.7
6. ഛാദ്-34.8
7.നൈജർ-33.0
8. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്-33.4
9. നൈജീരിയ-32.8
10.പാപ്വ ന്യൂഗിനി-31



