ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ടക്ക് 12-ാം സ്ഥാനം

ലോകത്തെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ടക്ക് 12-ാം സ്ഥാനം.143 രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ടക്ക് മുൻപിൽ ഹോങ്കോംഗ് 10-ആം സ്ഥാനത്തും യുണൈറ്റഡ് അറബ് എമിറേറ്റ്സ് 11-ആം സ്ഥാനത്തുമാണ് ഉള്ളത്. കഴിഞ്ഞ വർഷങ്ങളിൽ 10-ാം സ്ഥാനത്തായിരുന്നു മാൾട്ട. യൂറോപ്പിലെ 31രാജ്യങ്ങളിൽ 7-ാം സ്ഥാനമാണ് മാൾട്ടക്കുള്ളത്. ഓസ്ട്രിയ 13-ാം സ്ഥാനത്തും എസ്റ്റോണിയ 14-ാം സ്ഥാനത്തുമാണ്.
സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിലെ മൾട്ടയുടെ റാങ്കിങ്ങ് സ്കോർ :
കുറ്റകൃത്യങ്ങളുടെ ഫലപ്രദമായ നിയന്ത്രണം – സ്കോർ : 5.1 | ഗ്ലോബൽ റാങ്ക് : 44 / 143 | പ്രാദേശിക റാങ്ക് : 24 / 31 | വരുമാന റാങ്ക് : 34 / 51
ആഭ്യന്തര സംഘർഷം – സ്കോർ : 1.00 | ഗ്ലോബൽ റാങ്ക് : 60 / 143 | പ്രാദേശിക റാങ്ക് : 17 / 31 | വരുമാന റാങ്ക് : 28 / 51
വ്യക്തിപരമായ ആളുകൾ തമ്മിലുള്ള അക്രമണം – സ്കോർ : 0.88 | ഗ്ലോബൽ റാങ്ക് : 3 / 143 | പ്രാദേശിക റാങ്ക് : 3 / 31 | വരുമാന റാങ്ക്: 3 / 51



