അന്തർദേശീയം

സാങ്കേതിക തകരാർ : 10 ലക്ഷം കാറുകൾ‌ തിരിച്ചുവിളിച്ച് ടൊയോട്ട

വാഷിംഗ്ടണ്‍ ഡിസി : റിയര്‍വ്യു ക്യാമറയുടെ തകരാറിനെ തുടര്‍ന്ന് അമേരിക്കയിലെ 10 ലക്ഷത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട. 1,024,407 കാറുകള്‍ തിരിച്ചു വിളിക്കുന്നു എന്ന് കാണിച്ച് ഒക്ടോബര്‍ 30 നാണ് ടൊയോട്ട നോട്ടീസ് ഇറക്കിയത്. ലെക്‌സസ് ഉൾപ്പടെയുള്ള നൂറിലേറെ മോഡല്‍ കാറുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കാറുകള്‍ തിരിച്ച് വിളിക്കാന്‍ നോട്ടീസ് ഇറക്കിയത് സംബന്ധിച്ചുള്ള ടൊയോട്ടയുടെ തീരുമാനം നാഷ്ണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പനോരമിക് വ്യു മോണിറ്റര്‍ ഉള്ള കാറുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. വാഹനങ്ങള്‍ പിന്നോട്ട് എടുക്കുമ്പോള്‍ പുറകിലെ ദൃശ്യങ്ങള്‍ കാണാതിരിക്കുകയോ ഫ്രീസ് ആവുകയോ ചെയ്യുന്നതാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാരണം. ഈ പ്രശ്‌നം കാരണം നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടൊയോട്ട കാമ്രി ഹൈബ്രിഡ്, ടൊയോട്ട ഹൈലാന്‍ഡര്‍, ടൊയോട്ട ആര്‍എവി 4 ഉള്‍പ്പടെയുള്ള ജനപ്രിയ മോഡലുകളും ഉള്‍പ്പെടുന്നു.

തിരിച്ചുവിളിക്കുന്ന മോഡലുകളില്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അടുത്തുള്ള ടൊയോട്ടയുടെ സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ച് പാര്‍ക്കിംഗ് അസിസ്റ്റ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണം. സര്‍വീസ് സെന്ററില്‍ നിന്ന് സൗജന്യമായി സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വാഹന ഉടമകള്‍ക്ക് ഡിസംബര്‍ 16 നകം ഇമെയില്‍ ആയി ലഭിക്കുമെന്നും കമ്പനി പറയുന്നു.

ടൊയോട്ട തിരിച്ച് വിളിക്കുന്ന വാഹനങ്ങളുടെ പട്ടിക

2023-2025 Lexus ES

2023-2025 Lexus ES Hybrid

2024-2025 Lexus GX

2024-2025 Lexus LC

2024-2025 Lexus LC Hybrid

2023-2025 Lexus LS

2023-2025 Lexus LS Hybrid

2022-2025 Lexus LX

2025 Lexus LX Hybrid

2022-2025 Lexus NX

2022-2025 Lexus NX Hybrid

2023 Lexus NX Plug-In Hybrid

2023-2026 Lexus RX

2023-2025 Lexus RX Hybrid

2024-2026 Lexus RX Plug-In Hybrid

2023-2025 Lexus RZ

2024-2026 Lexus TX

2024-2026 Lexus TX Hybrid

2024-2026 Lexus TX Plug-In Hybrid

2023-2025 Subaru Solterra

2023-2025 Toyota BZ4X

2025-2026 Toyota Camry Hybrid

2023-2026 Toyota Crown

2025 Toyota Crown Signia

2024-2026 Toyota Grand Highlander

2024-2026 Toyota Grand Highlander Hybrid

2023-2025 Toyota Highlander

2023-2025 Toyota Highlander Hybrid

2024-2025 Toyota Land Cruiser

2023-2025 Toyota Mirai

2023-2025 Toyota Prius

2025 Toyota Prius Plug-In Hybrid

2023-2024 Toyota Prius Prime

2023-2025 Toyota RAV4

2023-2025 Toyota RAV4 Hybrid

2025 Toyota RAV4 Plug-In Hybrid

2023-2024 Toyota RAV4 Prime

2025 Toyota Sienna Hybrid

2023-2024 Toyota Venza Hybrid

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button