മാൾട്ടാ വാർത്തകൾ

2,50,000 ചെക്കുകൾ റെഡി; മാൾട്ടീസ് സർക്കാരിന്റെ ബോണസ് “ഗ്രാന്റുകൾ” ഉടൻ വിതരണം തുടങ്ങും

തൊഴിലാളികൾക്കുള്ള മാൾട്ടീസ് സർക്കാരിന്റെ ബോണസ് “ഗ്രാന്റുകൾ” ഉടൻ വിതരണം തുടങ്ങും. തപാൽ വഴിയാണ് ചെക്കുകൾ എത്തുക. 2023-ൽ ജോലി ചെയ്തിരുന്നവർക്കാണ് €60 മുതൽ €140 വരെയുള്ള ചെക്കുകൾ നൽകുന്നത്.സർക്കാരിന്റെ ധനനയത്തിന്റെ ഭാഗമായി സാധാരണയായി വസന്തകാലത്ത് വിതരണം ചെയ്യാറുള്ള ചെക്കുകൾ കുറച്ചായി തിരഞ്ഞെടുപ്പിന് മുമ്പാണ് നൽകുന്നത് .
കഴിഞ്ഞ വർഷം, മെയ് മാസത്തിൽ MEP, തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ, സർക്കാർ 250,000-ത്തിലധികം ചെക്കുകൾ നൽകി . 2022-ൽ, അതേ മാസം നടന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ചിലാണ് ചെക്കുകൾ വിതരണം ചെയ്തത്.
ആദായനികുതി റീഫണ്ട് എന്ന് ലേബൽ ചെയ്തിരുന്ന ഈ ചെക്കുകൾ കഠിനാധ്വാനത്തിന് സർക്കാർ നൽകുന്ന ബോണസായാണ് നിലവിൽ മുദ്രകുത്തപ്പെടുന്നത്. ‘

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button