കോവിഡ് മഹാമാരി ഇന്ത്യയ്ക്ക് സൃഷ്ടിച്ചത് വൻ സാമ്പത്തിക ആഘാതം; മറികടക്കാൻ ഒരു ദശാബ്ദക്കാലം വേണ്ടിവന്നേക്കാം: സമ്പദ്ഘടനയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുമായി റിസർവ് ബാങ്ക്.
മുംബൈ: കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്ബത്തികാഘാതം മറികടക്കാന്‍ 12 വര്‍ഷംവരെ വേണ്ടിവന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്. കോവിഡ് വ്യാപനം തുടങ്ങിയ 2020-’21 സാമ്ബത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് പൂജ്യത്തിനുതാഴെ 6.6 ശതമാനംവരെ ഇടിഞ്ഞിരുന്നു. 2021-’22 സാമ്ബത്തികവര്‍ഷം 8.9 ശതമാനം വളര്‍ച്ചയുണ്ടായി. 2022-’23 സാമ്ബത്തികവര്‍ഷം 7.2 ശതമാനവും അതിനപ്പുറം 7.5 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച.
കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്ത് രാജ്യത്തുണ്ടായ ഉത്പാദനനഷ്ടം 52.4 ലക്ഷംകോടി രൂപയുടേതാണ്. 2020-’21 സാമ്ബത്തികവര്‍ഷം 19.1 ലക്ഷംകോടി രൂപ, 2021-’22 സാമ്ബത്തികവര്‍ഷം 17.1 ലക്ഷംകോടി, 2022-’23 സാമ്ബത്തികവര്‍ഷമിത് 16.4 ലക്ഷംകോടി എന്നിങ്ങനെയാണിത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ആഘാതം മറികടക്കാന്‍ 2034-’35 സാമ്ബത്തികവര്‍ഷംവരെ കാത്തിരിക്കേണ്ടിവരുമെന്ന് 2021-’22-ലെ കറന്‍സി ആന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.