തായ്‍ലൻഡും കംബോഡിയയും ട്രംപിെന്റ സാന്നിധ്യത്തിൽ സമാധാന കരാറിൽ ഒപ്പുവെച്ചു

ക്വാലാലംപുർ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ സാന്നിധ്യത്തിൽ തായ്‍ലൻഡും കംബോഡിയയും സമാധാന കരാറിൽ ഒപ്പുവെച്ചു. വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന ട്രംപിെന്റ ഭീഷണിക്ക് മുന്നിൽ മാസങ്ങൾക്കു മുമ്പ് അതിർത്തിയിലെ ഏറ്റുമുട്ടൽ അവസാനിപ്പിച്ച ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി സമാധാന കരാർ ഒപ്പുവെക്കുന്നതിനാണ് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുർ സാക്ഷ്യം വഹിച്ചത്.
‘ആസിയാൻ’ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ട്രംപ് മലേഷ്യയിൽ എത്തിയത്.സമാധാന കരാറിെന്റ ഒന്നാം ഘട്ടത്തിൽ തായ്‍ലൻഡ് ജയിലിലുള്ള കംബോഡിയൻ തടവുകാരെ മോചിപ്പിക്കും. കംബോഡിയ അതിർത്തിയിൽനിന്ന് സൈനിക സന്നാഹങ്ങൾ പിൻവലിക്കും. സംഘർഷം വീണ്ടും ഉണ്ടാകുന്നിെല്ലന്ന് മേഖലയിലെ നിരീക്ഷകർ ഉറപ്പാക്കും. ഒരിക്കലും നടക്കില്ലെന്ന് പലരും പറഞ്ഞ കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
ചരിത്ര ദിനമെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹൂൺ മനേതും ശാശ്വത സമാധാനത്തിലേക്കുള്ള ചുവടുവെപ്പാണ് കരാറെന്ന് തായ്‍ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവിരാകുലും പറഞ്ഞു. ഇരു രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ട്രംപ് ഒപ്പുവെച്ചു. അപൂർവ ധാതുക്കളുടെ ഖനനം സംബന്ധിച്ച കരാറും ഇതിൽ ഉൾപ്പെടുന്നു. അതിർത്തി തർക്കത്തിെന്റ പേരിൽ കഴിഞ്ഞ ജൂലൈയിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അഞ്ച് ദിവസത്തെ ഏറ്റുമുട്ടൽ ട്രംപിെന്റ ഇടപെടലിനെത്തുടർന്നാണ് അവസാനിപ്പിച്ചത്.
ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവയുമായും ട്രംപ് സംഭാഷണം നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ട്രംപിെന്റ അടുപ്പക്കാരനായ മുൻ പ്രസിഡന്റ് ജെയ്ർ ബോൽസൊനാരോയെ വിചാരണ ചെയ്യുന്നതിെന്റ പേരിൽ ട്രംപും ലുല ഡിസിൽവയും തമ്മിലെ ഭിന്നതയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ഒരാഴ്ച നീളുന്ന ഏഷ്യൻ പര്യടനത്തിനിടെ ജപ്പാനും ദക്ഷിണ കൊറിയയും ട്രംപ് സന്ദർശിക്കും. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായും ട്രംപ് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.



