ദേശീയം

മധുര -ദുബായ് സ്പൈയ്സ് ജെറ്റിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ : മധുരയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈയ്സ് ജെറ്റ് വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്. യാത്രാ മധ്യേ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് അടിയന്തര നടപടി. 160 യാത്രക്കാരും 7 ജിവനക്കാരുമായി യാത്രയാരംഭിച്ച സ്പൈയ്സ് ജെറ്റ് എസ്‌ജി23 വിമാനമാണ് തിരിച്ചിറക്കിയത്.

സാങ്കേതിക തകരാറുമൂലമാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നും എന്നാൽ ഇതൊരും അടിയന്തര ലാൻഡിങ് അല്ലെന്നുമാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്. തകരാറുകൾ പരിഹരിച്ച ശേഷം വിമാനം ‍വീണ്ടും യാത്രയാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button