യുഎസിൽ ലഹരി ഉപയോഗിച്ച ഇന്ത്യൻ വംശജൻ ഓടിച്ച ട്രക്കിടിച്ച് മൂന്ന് പേർ മരിച്ചു

വാഷിങ്ടൺ ഡിസി : യു.എസിൽ ലഹരി ഉപയോഗിച്ച് യുവാവ് ഓടിച്ച ട്രക്കിടിച്ച് മൂന്ന് പേർ മരിച്ചു. ജഹാൻപ്രീത് ഓടിച്ച ട്രക്കിടിച്ച അപകടമുണ്ടായത്. നിരവധിപേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അനധികൃതമായാണ് ഇയാൾ യു.എസിലേക്ക് എത്തിയതെന്നും അധികൃതർ അറിയിച്ചു. സാൻ ബെർണാഡിയോ കൺട്രി ഫ്രീവേയൽ വെച്ചാണ് അപകടമുണ്ടായത്. എന്നാൽ, ഇയാൾ ജോ ബൈഡന്റെ ഭരണകാലത്ത് അനധികൃതമായി യു.എസിൽ പ്രവേശിക്കുകയായിരുന്നുവെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെട്ടു. അനധികൃതമായി യു.എസിൽപ്രവേശിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നുവെന്ന വിവരം പുറത്തുവരുന്നുണ്ട്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ വാഹനത്തിന്റെ ഡാഷ് കാമിൽ പതിഞ്ഞിട്ടുണ്ട്. ട്രക്ക് ഒരു എസ്.യു.വിയിലേക്കും ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കും റോഡരികിലുണ്ടായ ഒരു മെക്കാനിക്കിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് മുമ്പ് സിങ് ബ്രേക്ക് ചവിട്ടിയില്ലെന്നും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
അപകടത്തിന് പിന്നാലെ തന്നെ സിങ്ങിനെ ആശുപത്രി പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു.