അന്തർദേശീയം

ഷാങ്ഹായ്ക്കും ചെങ്ഡുവിനും ഇടയിൽ ഏറ്റവും വേ​ഗമേറിയ ട്രെയിൻ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന

ബെയ്‌ജിങ്ങ്‌ : വേ​ഗതയിൽ ലോകത്തെ ഞെട്ടിച്ച് ചൈന. ഏറ്റവും പുതിയ ബുള്ളറ്റ് ട്രെയിനായ CR450 ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിൻ എന്ന റെക്കോർഡ് സ്വന്തമാക്കി. പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 453 കിലോമീറ്റർ വേഗത കൈവരിച്ചു. ഷാങ്ഹായ്ക്കും ചെങ്ഡുവിനും ഇടയിലുള്ള 1965 കിമീ അതിവേഗ റെയിൽ റൂട്ടിലാണ് വേ​ഗപരീക്ഷണം നടത്തുന്നത്. CR450 400 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ ഓടുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ സർവീസിലുള്ള CR400 ഫക്സിംഗ് ട്രെയിനുകളേക്കാൾ 50 കിലോമീറ്റർ വേഗതയിലാണ് ഓടുക.

CR450 ന് വെറും 4 മിനിറ്റും 40 സെക്കൻഡും കൊണ്ട് പൂജ്യത്തിൽ നിന്ന് 350 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇത് CR400 നെക്കാൾ 100 സെക്കൻഡ് കൂടുതലാണ്. പരീക്ഷണങ്ങളിൽ, രണ്ട് CR450 ട്രെയിനുകൾ പരമാവധി വേഗതയിൽ പാത മുറിച്ചുകടന്നു. പാസഞ്ചർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് എഞ്ചിനീയർമാർ നിലവിൽ 600,000 കിലോമീറ്ററുകളിൽ ട്രെയിൻ പരീക്ഷിച്ചുവരികയാണ്. എല്ലാ ന്യൂനതകളും പരിഹരിച്ച ശേഷമായിരിക്കും പാസഞ്ചർ ആവശ്യങ്ങൾക്കായി ട്രെയിൻ പുറത്തിറക്കുക.

സ്പോർട്സ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ട്രെയിനിന്റെ എയറോഡൈനാമിക് മെച്ചപ്പെടുത്തലുകൾക്കായി എഞ്ചിനീയർമാർ അഞ്ച് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. അണ്ടർബോഡി പാനലുകളും ബോഗികളും വായു പ്രതിരോധം കുറഞ്ഞ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഈ നേട്ടത്തോടെ, അതിവേഗ റെയിലിന് ചൈന പുതിയ നിലവാരം സ്ഥാപിച്ചു. ജപ്പാൻ, ജർമ്മനി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ സ്വന്തം ട്രെയിൻ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുമ്പോൾ, മണിക്കൂറിൽ 450 കിലോമീറ്റർ വേഗത കൈവരിക്കുക എന്നത് വലിയ നേട്ടമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button