അന്തർദേശീയം
യുക്രൈന്‍ യുദ്ധത്തിനിടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ
മോസ്‌കോ | യുക്രൈന്‍ യുദ്ധം കൊടുമ്ബിരികൊണ്ടിരിക്കെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ.
പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ആണ് സര്‍മത് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അറിയിച്ചത്. ആണവായുധ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചതിലൂടെ റഷ്യയുടെ ശത്രുക്കള്‍ ഇനി ഇരുവട്ടം ചിന്തിക്കുമെന്ന് പുടിന്‍ പറഞ്ഞു. ഭൂമിയിലെ ഏത് ലക്ഷ്യത്തെയും തകര്‍ക്കാനാകുമെന്നും പുടിന്‍ അവകാശപ്പെട്ടു.
സാത്താന്‍ 2 എന്നാണ് പടിഞ്ഞാറ് ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. കീഴടക്കാനാകാത്ത മിസൈലെന്ന് പുടിന്‍ വിശേഷിപ്പിക്കുന്ന ഇതില്‍ കിന്‍ഴല്‍, അവന്‍ഗാര്‍ഡ് ഹൈപര്‍സോണിക് മിസൈലുകള്‍ അടങ്ങിയിട്ടുണ്ട്. യുക്രൈനില്‍ കിന്‍ഴല്‍ മിസൈല്‍ ഉപയോഗിച്ചതായി റഷ്യ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്