കൊച്ചിയിൽ ഇൻസ്റ്റഗ്രാം പേജിലൂടെ വർക്ക് ഫ്രം ഹോം തട്ടിപ്പ്

ഫോർട്ട് കൊച്ചി : എറണാകുളം ഫോർട്ട് കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. 5,70,000 രൂപയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ തട്ടിയെടുത്തത് .വർക്ക് ഫ്രം ഹോമിലൂടെ വരുമാനം നേടാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഫോര്‍ട്ട് കൊച്ചിയിലെ യുവതിയാണ് തട്ടിപ്പിന് ഇരയായത്.
റിവ്യൂ നല്‍കിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാര്‍ യുവതിയെ ആദ്യം സമീപിച്ചത്.ഇതനുസരിച്ച് റിവ്യു നല്‍കിയപ്പോള്‍ 4130 രൂപ പലപ്പോഴായി യുവതിക്ക് നല്‍കി. യുവതിയുടെ വിശ്വാസം നേടിയെടുത്തതിന് പിന്നാലെ 5,70,000നല്‍കിക്കഴിഞ്ഞാല്‍ ദിവസവും 5000 രൂപ വരുമാനം ലഭിക്കുമെന്ന് പറഞ്ഞു. തുടര്‍ന്നാണ് യുവതി 5,70,00 രൂപ നല്‍കുകയും ചെയ്തു.
എന്നാല്‍ പിന്നീട് യുവതി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല. കുറേ നാളുകളായി വിളിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. യുവതി ഫോര്‍ട്ട് കൊച്ചി പൊലീസിന് പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലൂടെ വരുന്ന ഇത്തരത്തിലുള്ള വര്‍ക്ക് ഫ്രം ഹോം പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം കൊച്ചിയിൽ ഓൺലൈൻ വ്യാപാര തട്ടിപ്പിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഓൺലൈൻ വസ്ത്ര വ്യാപാരത്തിൽ നിന്നും ഓർഡർ ചെയ്തവർക്ക് വർഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ലെന്ന് പരാതി. മൂൺ ഗോഡസ് എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലേറെ പേർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
പുതിയ ട്രെൻഡും മോഡലും പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകുകയാണ് ആദ്യം ഘട്ടം. ക്യാഷ് കൊടുത്ത് ഓർഡർ ചെയ്യാം. ഞൊടിയിടയിൽ കിട്ടുമെന്നാണ് വാഗ്ദാനം. ഓർഡർ ചെയ്തു വർഷങ്ങളായിട്ടും പുതിയ വസ്ത്രം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൊച്ചിയിലെ ഓൺലൈൻ സ്ഥാപനത്തിനെതിരെ 486 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതിക്കാർ 90 ശതമാനവും സ്ത്രീകളാണ്.
ലഭിച്ച പരാതി കമ്മീഷണർ സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. 1000 മുതൽ 3000 രൂപ വരെയാണ് നഷ്ടപ്പെട്ടത്. ആയിരത്തിലേറെ പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
എന്നാൽ, തങ്ങളുടെ പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു പല സംഘങ്ങൾ തട്ടിപ്പ് നടത്തുകയാണെന്നാണ് മൂൺ ഗോഡസിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സ് ഉള്ള ഓൺലൈൻ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്. നേരത്തെ പനമ്പള്ളി നഗറിൽ ആയിരുന്നു സ്ഥാപനം. ഇപ്പോൾ കലൂർ കത്രിക്കടവ് റോഡിലേക്ക് മാറി.