പേസ് ഗ്രാസോ ഫുട്ബോൾ ഗ്രൗണ്ടിനെ പാർക്കിങ് ഏരിയയാക്കി മാറ്റാൻ ഇൻഫ്രാസ്ട്രക്ച്ചർ മാൾട്ട

പേസ് ഗ്രാസോ ഫുട്ബോൾ ഗ്രൗണ്ടിനെ പാർക്കിങ് ഏരിയയാക്കി മാറ്റാൻ ഇൻഫ്രാസ്ട്രക്ച്ചർ മാൾട്ട ഒരുങ്ങുന്നു .
ആരോഗ്യ കേന്ദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട പേസ് ഗ്രാസോ ഫുട്ബോൾ ഗ്രൗണ്ടിനെയാണ് 201 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന “സർഫസ് ഓപ്പൺ എയർ പാർക്കിംഗ് ഏരിയ” ആക്കി മാറ്റാൻ ഇൻഫ്രാസ്ട്രക്ചർ മാൾട്ട അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
‘മൊബിലിറ്റി ഹബ്’എന്ന നിലയിൽ പ്ലാനിംഗ് അതോറിറ്റിക്ക് സമർപ്പിച്ച പദ്ധതിയിൽ കാർ പാർക്കിൽ ചെറിയ കിയോസ്ക്, ബിസിആർഎസ് സൗകര്യം, പൊതു സൗകര്യ മേഖല എന്നിവ ഉൾപ്പെടും. പാർക്കിംഗ് ബേകൾക്കിടയിലുള്ള അഞ്ച് ലാൻഡ്സ്കേപുകളിൽ മരങ്ങൾ നടുന്നതും പദ്ധതിയിലുണ്ട്. നിലവിൽ അനൗദ്യോഗിക പാർക്കിംഗ് ഏരിയയായി ഇവിടെ ഉപയോഗിക്കുന്നുണ്ട് . 2024 നവംബറിൽ ഇവിടം ‘പാർക്ക് ആൻഡ് റൈഡ്’ പ്രോജക്റ്റായി ഉപയോഗിക്കുന്നത് തുടങ്ങുമെന്ന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റിൽ പൊതുമരാമത്ത് വകുപ്പ് ഇവിടം 10,100 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പൊതു പാർക്കാക്കി മാറ്റുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചതോടെയാണ് പാർക്കിങ് സ്ഥലത്തിനുള്ള നീക്കം തുടങ്ങിയത്. ധിക തുറക്കലിന്റെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു.