മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് ഉപയോഗം റെക്കോഡിൽ

മാൾട്ടയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് ഉപയോഗം റെക്കോഡിൽ. ഓഗസ്റ്റിലെ തിരക്കേറിയ ടൂറിസ്റ്റ് സീസണിൽ, പൊതു ബസ് യാത്രകൾ 7,485,230 എന്ന റെക്കോർഡ് ഉയരത്തിലേക്കാണ് എത്തിയത്. 2024 ഓഗസ്റ്റിൽ 6,783,357 ഉം 2019 ൽ 5,564,932 ഉം ആയിരുന്നു.
2024 നെ അപേക്ഷിച്ച് 10.5% ത്തിന്റെ ഗണ്യമായ വർദ്ധനവും 2019 ഓഗസ്റ്റിനുശേഷം 34.7% വർദ്ധനവുമാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം, 2020 ഡിസംബറിൽ 415 എന്ന നിലയിലായിരുന്ന ബസുകളുടെ എണ്ണം 2024 ഡിസംബറിൽ 508 ആയി വർദ്ധിച്ചു, 22.4% വർദ്ധനവ്. അതായത്,2023 അവസാനത്തിനും 2024 നും ഇടയിൽ ബസുകളുടെ എണ്ണം ഏകദേശം 11% വർദ്ധിച്ചു, 2019 മുതലുള്ള കണക്ക് നോക്കുമ്പോൾ ഇത് 9% മാത്രമാണ്. 2025 ൽ വാങ്ങിയ ചില ബസുകൾ ഇതുവരെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ചില ബസ് ഷെൽട്ടറുകളും ജനനിബിഢമാണ്. ഒരു ഹോട്ട്‌സ്‌പോട്ട് എംസിഡയിലെ കുല്ലെഗ് ബസ് സ്റ്റോപ്പാണ്. ബിർകിർക്കര പോലുള്ള വലിയ പട്ടണങ്ങളിൽ നിന്ന് വരുന്ന ഉപയോക്താക്കൾ സ്ലീമയിലേക്കോ സെന്റ് ജൂലിയൻസിലേക്കോ ബസ് കാത്തു നിൽക്കുന്ന ഒരുതരം അനൗപചാരിക ടെർമിനസായി ഈ ബസ് ഷെൽട്ടർ പരിണമിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button