കേരളത്തിന്റെ വി റെയിലിന് വേണ്ടി ഭൂമി വിട്ടു നല്കുന്നവര് വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ വികസന ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നല്കുന്നവര് വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള രൂപീകരണം മുതല്‍ നാടിന് നന്മ വരരുത് എന്നാഗ്രഹിക്കുന്നവരാണ് വലത് പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒന്നും നടക്കരുത് എന്നാണ് ഇപ്പോഴുള്ള പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച് നില്‍ക്കേണ്ടവരല്ല മലയാളികളെന്നും നല്ല നാളെയിലേക്കാണ് കേരളം നടന്ന് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലര്‍ എതിര്‍ക്കുന്നു എന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും കെ റെയിലിന് ഭൂമി വിട്ടു നല്കുന്നവര് വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ചില വികസന പദ്ധതികളോട് കേന്ദ്രം ശരിയല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ പിന്തുണയോടെയാണ് വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ തില്ലങ്കേരി രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്, കെ കെ ശൈലജ ടീച്ചര്‍ ,ജില്ലാ സെക്രട്ടറി എംവി ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു.