മാൾട്ടാ വാർത്തകൾ
ഗോസോയിൽ ജർമ്മൻ സ്ത്രീ മുങ്ങിമരിച്ചു

ഗോസോയിൽ ജർമ്മൻ സ്ത്രീ മുങ്ങിമരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ദ്വെജ്രയ്ക്ക് സമീപം ബ്ലൂ ഹോളിന്റെ പരിസരത്താണ് 54 വയസ്സുള്ള ജർമ്മൻ സ്ത്രീ വെള്ളത്തിൽ മുങ്ങി മരിച്ചത്ത്. വെള്ളത്തിൽ ഒഴുകിനടന്ന സ്ത്രീയെ പൊതുജനങ്ങളാണ് കരക്കെത്തിച്ചത്ത്. തുടർന്ന് ഗോസോ ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തോടൊപ്പം പ്രാദേശിക പോലീസും മാൾട്ട സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിലെ അംഗവും ആംഡ് ഫോഴ്സ് മാൾട്ട (എഎഫ്എം) ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തട്ടിൽ പങ്കെടുത്തു. സിപിആറിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ലനും സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പോലീസ് പറഞ്ഞു. സ്ത്രീയുടെ മരണത്തിൽ പോലീസ് അന്വേഷണവും മജിസ്ട്രേറ്റ് സൈമൺ ഗ്രെച്ച് അന്വേഷണവും ആരംഭിച്ചു.