കോവിഡ് ചട്ടം ലംഘിച്ച് മദ്യവിരുന്ന്: ബ്രിട്ടിഷ് പ്രധാനമന്ത്രിയും ധനമന്ത്രിയും പിഴയടയ്ക്കണം
ലണ്ടൻ • കോവിഡ് ലോക്ഡൗൺ ചട്ടം ലംഘിച്ച് കാബിനറ്റ് ഓഫിസിൽ മദ്യവിരുന്നിൽ പങ്കെടുത്തതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ധനമന്ത്രി ഋഷി സുനക്ക്, ജോൺസന്റെ ഭാര്യ കാരി എന്നിവരുൾപ്പെടെ 50 പേർക്ക് പിഴയടയ്ക്കാൻ മെട്രോപ്പൊലിറ്റൻ പൊലീസ് നോട്ടിസ് നൽകി. പ്രധാനമന്ത്രിയുടെ ഓഫിസിലും വസതിയിലും ലോക്ഡൗൺ കാലത്ത് നടന്ന 12 വിരുന്നുകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ജോൺസനും സുനക്കും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സർക്കാർ തന്നെ നിയമലംഘനം നടത്തിയ, പാർട്ടി ഗേറ്റ് വിവാദം എന്നറിയപ്പെടുന്ന സംഭവത്തിൽ ജനരോഷം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്. പൊലീസ് പ്രധാനമന്ത്രി ഉൾപ്പെടെ 100 പേർക്ക് ചോദ്യാവലി അയച്ച് വിവരം തേടുകയും ദൃക്സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസിലും വസതിയിലും 10 ഡൗണിങ് സ്ട്രീറ്റിലെ മറ്റ് സർക്കാർ ഓഫിസുകളിലുമായി ലോക്ഡൗൺ കാലത്ത് 12 വിരുന്നുകൾ നടന്നതായും അവയിൽ പലതിലും ജോൺസനും സുനക്കും പങ്കെടുത്തതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്