അന്തർദേശീയം

ടെക് ജീവനക്കാരെ ആകർഷിക്കാ​നൊരുങ്ങി കാനഡ

ഓട്ടവ : യു.എസ് കുടിയേറ്റനയം കടുപ്പിച്ചതോടെ മറ്റുരാജ്യങ്ങളിലേക്ക് ചേ​ക്കേറാനൊരുങ്ങുകയാണ് ഇന്ത്യയിലെ അടക്കമുള്ള ടെക് വിദഗ്ധർ. എച്ച്-1വൺ ബി വിസ ലഭിക്കാത്ത സാ​ങ്കേതിക വിദഗ്ധരെ ആകർഷിക്കാ​നൊരുങ്ങുകയാണ് കാനഡ. മുമ്പ് എച്ച്-1ബി വിസയിൽ ജോലി ചെയ്തിരുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി അറിയിച്ചു. കനേഡിയൻ സർക്കാർ അവരുടെ കുടിയേറ്റ തന്ത്രം പുനപരിശോധിക്കുമ്പോൾ, ഇത്തരത്തിലുള്ള പ്രതിഭകളെ ഉൾക്കൊള്ളുന്നത് കണക്കിലെടുക്കുമെന്നും കാർണി ഉറപ്പുനൽകി.

എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ എക്സിക്യൂട്ടീവ് ഉത്തരവിൽ സമീപകാലത്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.

തുടർന്നാണ് ഉയർന്ന വൈദഗ്ധ്യമുള്ള ഐ.ടി ​ജീവനക്കാരെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്ക് കനേഡിയൻ സർക്കാർ തീരുമാനിച്ചത്. യു.എസ് കൈയൊഴിയുന്ന ജീവനക്കാരെ സ്വീകരിക്കാൻ ജർമനിയും യു.കെയും തീരുമാനിച്ചിരുന്നു.

ല​ക്ഷം ഡോ​ള​റാ​യി തു​ക ഉ​യ​ർ​ത്തി ഞെ​ട്ടി​ച്ച​തി​ന് പി​റ​കെ, എ​ച്ച്1​ബി വി​സ പ​ദ്ധ​തി​യി​ൽ വ​ൻ​പ​രി​ഷ്‍കാ​രം വരുത്തുമെന്നും യു.എസ് പ്രഖ്യാപിച്ചിരുന്നു. നി​ല​വി​ൽ വി​സ അ​നു​വ​ദി​ക്കു​ന്ന ലോ​ട്ട​റി സ​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വൈ​ദ​ഗ്ധ്യ​വും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന രീ​തി​യാ​ണ് ന​ട​പ്പാ​ക്കു​ക. അ​തി​വി​ദ​ഗ്ധ​രെ നാ​ലു ത​വ​ണ വി​സ​ക്കാ​യി പ​രി​ഗ​ണി​ക്കും. അ​ല്ലാ​ത്ത​വ​രെ ഒ​റ്റ ത​വ​ണ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന രീ​തി​യി​ലാ​കും പു​തി​യ പ​രി​ഷ്കാ​രം.ലോ​ട്ട​റി സ​മ്പ്ര​ദാ​യം എ​ല്ലാ അ​പേ​ക്ഷ​രെ​യും തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്നെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണം. ‘വെ​യ്റ്റ​ഡ് സി​ല​ക്‌​ഷ​ൻ’ രീ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ ശ​മ്പ​ള വി​ഭാ​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള​വ​രെ നാ​ലു ത​വ​ണ വി​സ​ക്കാ​യി പ​രി​ഗ​ണി​ക്കും. കു​റ​ഞ്ഞ വേ​ത​ന​മു​ള്ള​വ​രെ ഒ​രു ത​വ​ണ​യാ​കും പ​രി​ഗ​ണി​ക്കു​ക. യു.​എ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ട​ക്കം പ​രി​ഷ്കാ​രം ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന നോ​ൺ-​ഇ​മി​ഗ്ര​ന്റ് വി​സ​യാ​ണ് എ​ച്ച്1​ബി വി​സ. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ശാ​സ്ത്രം, ഫി​നാ​ൻ​സ്, വൈ​ദ്യ​ശാ​സ്ത്രം തു​ട​ങ്ങി​യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് എ​ച്ച്1​ബി വി​സ​ക്കു​ള്ള​ത്. ഇ​ത് നീ​ട്ടാ​ൻ സാ​ധി​ക്കും. എ​ച്ച്1​ബി വി​സ​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button