മാൾട്ടാ വാർത്തകൾ
പ്രതികൂല കാലാവസ്ഥയെ മറികടന്ന് മാൾട്ട ഇന്റർനാഷണൽ എയർഷോക്ക് തുടക്കം

പ്രതികൂല കാലാവസ്ഥയെ മറികടന്ന് മാൾട്ട ഇന്റർനാഷണൽ എയർഷോക്ക് തുടക്കം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മാൾട്ടീസ് ആകാശത്തിലൂടെ ബ്രിട്ടീഷ് റെഡ് ആരോസും കടലിൽ ഇറ്റാലിയൻ എയര്ഫോഴ്സും അടക്കം നടത്തിയ പ്രകടനങ്ങളാണ് കാണികളിൽ ആവേശം നിറച്ചത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തീരപ്രദേശങ്ങളിലെ വ്യൂ പോയിന്റുകളിൽ എയർഷോ കാണാനായി ആയിരങ്ങളാണ് എത്തിയത്. മഴ പെയ്തതോടെ എയർഷോ ഏകദേശം 30 മിനിറ്റ് വൈകി. കാലാവസ്ഥ തെളിഞ്ഞയുടനെ, വിമാനങ്ങൾ പറന്നുയർന്നത് ക്ഷമയോടെ കാത്തിരുന്ന ആരാധകരിൽ സന്തോഷം നിറച്ചു. എക്കാലത്തെയും ജനപ്രിയമായ റെഡ് ആരോസ് അവരുടെ പ്രശസ്തമായ ഗുരുത്വാകർഷണത്തെ എതിർക്കുന്ന എയറോബാറ്റിക്സുമായി ഇന്നലത്തെ പരിപാടി അവസാനിപ്പിച്ചു.