ന്യൂയോർക്കിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്; ആക്രമണം സബ്‌വേ സ്റ്റേഷനിൽ
ന്യൂയോർക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. അജ്ഞാതന്റെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർത്തത്.
ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിലുള്ള സബ്‌വേ സ്റ്റേഷനിലാണ് സംഭവം. ആക്രമണം നടക്കുന്നത് ന്യൂയോർക്ക് സമയം രാവിലെ 8.30നാണ്. സബ്‌വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിലാണ് വെടിവെപ്പുണ്ടായത്.
അക്രമി മുഖംമൂടിയോടൊപ്പം ഒരു കൺസ്ട്രക്ഷൻ വെസ്റ്റും ധരിച്ചിരുന്നു. ആദ്യം സ്‌മോക്ക് ഗ്രനേഡ് എറിയുകയും പിറകെ വെടിയുതിർക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സംഭവസ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജനങ്ങളോട് ജാഗ്രത പാലിക്കാൻ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസിന്റെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി. വെടിവെപ്പുണ്ടായ മേഖലയിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ന്യൂയോർക്ക് സ്‌റ്റേറ്റ് മേയർ കാത്തി ഹൊച്ചൂൾ വ്യക്തമാക്കി.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്