മാൾട്ടാ വാർത്തകൾ
എച്ച്എസ്ബിസി ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു

എച്ച്എസ്ബിസി ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. “ന്യായമായ” നഷ്ടപരിഹാര ഓഫർ ലഭിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകി. ഇന്നലെ ഡിഐഇആറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, എച്ച്എസ്ബിസി ഗ്രൂപ്പിന്റെ പ്രതിനിധിയുമായി ഇന്ന് വൈകുന്നേരം മറ്റൊരു കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായി യൂണിയൻ പറഞ്ഞു.ഈ കൂടിക്കാഴ്ചയുടെ ഫലത്തിന് അനുസരിച്ചാകും സമരത്തിന്റെ ഭാവി. എച്ച്എസ്ബിസി ജീവനക്കാരോട് അവരുടെ സിസ്റ്റങ്ങൾ ലോഗ് ഓഫ് ചെയ്ത് കുത്തിയിരിപ്പ് സമരം നടത്താൻ തിങ്കളാഴ്ചയാണ് ബാങ്ക് ജീവനക്കാരുടെ യൂണിയൻ എംയുബിഇ ആഹ്വാനം ചെയ്തത്. ഇന്നലെ രാവിലെ, മാൾട്ടയിലെ ഇൻഡസ്ട്രിയൽ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (ഡിഐഇആർ) അനുരഞ്ജന ചർച്ച നടത്തിയിരുന്നു.