വടക്കൻ ഇറ്റലിയിൽ നാശം വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

വടക്കൻ ഇറ്റലിയിൽ നാശം വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. നിരവധി പ്രദേശങ്ങളിൽ വ്യാപകമായി ഗതാഗത തടസ്സപെട്ടു. ചൊവ്വാഴ്ച കനത്ത മഴയിൽ പീഡ്മോണ്ടിൽ ഒരു വിനോദസഞ്ചാരിയെ കാണാതായും കനത്ത ജാഗ്രതയും അടിയന്തര നടപടികളും സ്വീകരിച്ചതായും അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച മിലാനിൽ സെവേസോ നദി കരകവിഞ്ഞൊഴുകി തീരപ്രദേശങ്ങൾ വെള്ളത്തിനടയിലായി. സമീപവാസികളെ അഗ്നിശമന സേനാംഗങ്ങൾ ഒഴിപ്പിച്ചു. ലാംബ്രോ നദിയിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ, കരകവിഞ്ഞൊഴുകുന്നത് തടയാൻ മൊബൈൽ വെള്ളപ്പൊക്ക തടസ്സങ്ങൾ അടിയന്തരമായി സ്ഥാപിച്ചു. ലോംബാർഡിയിലുടനീളം മാത്രം 650-ലധികം അടിയന്തര ഇടപെടലുകളും 200-ലധികം അഗ്നിശമന സേനാംഗങ്ങളെ അണിനിരത്തിയതായും .ഇറ്റാലിയൻ വാർത്താ ഏജൻസിയായ RAI റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഗുരുതരമായ അപകടസാധ്യതകൾ ഉള്ളതിനാൽ ലോംബാർഡി, വെനെറ്റോ, ലാസിയോ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പീഡ്മോണ്ട്, ഫ്രിയുലി വെനീസിയ ജിയൂലിയ, ടസ്കനി, ഉംബ്രിയ, അബ്രൂസോ, മോളിസ്, കാമ്പാനിയ, സിസിലി, സാർഡിനിയ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യെല്ലോ അലേർട്ടും സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് പ്രഖാപിച്ചു. അണ്ടർപാസുകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകൾ, പൊതു പാർക്കുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
വടക്കൻ ഇറ്റലിയിൽ വരും ദിവസങ്ങളിൽ മധ്യ, ഇടിമിന്നലും മഴയും തുടരുമെന്നും താപനില സീസണൽ ശരാശരിയേക്കാൾ കുറയുമെന്നും വെള്ളപ്പൊക്ക സാധ്യത കൂടുതൽ വർദ്ധിപ്പിച്ച് വാരാന്ത്യത്തിൽ തെക്ക് ഭാഗത്തേക്ക് കനത്ത മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചിട്ടില്ലന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
മധ്യ, കിഴക്കൻ യൂറോപ്പിൽ വീശിയടിച്ച കൊടുങ്കാറ്റിൽ കുറഞ്ഞത് 24 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോളണ്ട്, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാനമായ വെള്ളപ്പൊക്ക സാദ്യത നേരിടുന്നതായും
വിനാശകരമായ കൊടുങ്കാറ്റ് യൂറോപ്പിലുട നീളം രൂക്ഷമാക്കുന്ന കാലാവസ്ഥാ വ്യതിയാനം എങ്ങനെ എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണെന്നും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക അപ്ഡേറ്റുകൾ പിന്തുടരാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും അധികൃതർ അഭ്യർത്ഥിച്ചു.