അന്തർദേശീയം

ഓട്ടിസത്തിന് കാരണം പാരസെറ്റമോൾ ഉപയോഗമെന്ന വിചിത്ര വാദവുമായി ട്രംപ്

ഓട്ടിസത്തിന് കാരണം പാരസെറ്റമോൾ ഉപയോഗമെന്ന വിചിത്ര വാദവുമായി ഡൊണാൾഡ് ട്രംപ്. ടൈലനോളിലെ (മാൾട്ടയിലെ പാരസെറ്റമോൾ) പ്രധാന ഘടകം ഗർഭകാലത്ത് കഴിച്ചാൽ “ഓട്ടിസം വരാനുള്ള സാധ്യത വളരെ കൂടുതലാണ്” എന്നാണ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് പറഞ്ഞത്. നിരുത്തരവാദപരമായ പ്രസ്താവനയെന്ന ആരോപണവുമായി ഡോക്ടർമാർ ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സ്ഥിരീകരിച്ചു. “വൈദ്യശാസ്ത്രപരമായി ആവശ്യമെങ്കിൽ”, പനി പോലുള്ളവയ്ക്ക് “നിങ്ങൾക്ക് അത് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ” മാത്രമേ ഗര്ഭകാലത്ത് ഇത് കഴിക്കാവൂ എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ട്രംപിന്റെ വാദം ശാസ്ത്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെപക്ഷം. കഴിഞ്ഞ വർഷം 2 ദശലക്ഷത്തിലധികം കുട്ടികളെ പരിശോധിച്ചപ്പോൾ പാരസെറ്റമോൾ ഉപയോഗവും ഓട്ടിസവും എഡിഎച്ച്ഡിയും അല്ലെങ്കിൽ മറ്റേതെങ്കിലും ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡറും തമ്മിൽ ഒരു ബന്ധവും കണ്ടെത്തിയില്ല. പനി ചികിത്സിക്കാതെ വിടുന്നതിനെതിരെയും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഗർഭകാലത്ത് ഉണ്ടാകുന്ന ഉയർന്ന പനി ഗർഭം അലസൽ ജനന വൈകല്യങ്ങളുമായും ഉയർന്ന രക്തസമ്മർദ്ദവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ആവശ്യമുള്ളപ്പോൾ പാരസെറ്റമോൾ ഏറ്റവും സുരക്ഷിതമായ ഓപ്ഷനായി കണക്കാക്കപ്പെടുന്നത്. ഇബുപ്രൊഫെൻ, ആസ്പിരിൻ തുടങ്ങിയ മറ്റ് വേദനസംഹാരികൾ ഗർഭകാലത്ത് കൂടുതൽ അപകടകരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button