ക്രെഡിയബാങ്ക് ഏറ്റെടുക്കൽ: എച്ച്എസ്ബിസി മാൾട്ട ജീവനക്കാർ സമരത്തിലേക്ക്

ക്രെഡിയബാങ്ക് ഏറ്റെടുക്കലിനെതിരെ എച്ച്എസ്ബിസി മാൾട്ട ജീവനക്കാർ സമരത്തിലേക്ക്. സിസ്റ്റങ്ങളും ആശയവിനിമയ മാർഗങ്ങളും ലോഗ് ഓഫ് ചെയ്താകും ഉച്ചയ്ക്ക് 12.30 ന് ജീവനക്കാരുടെ സമരം. ചർച്ചകളിൽ ഏർപ്പെടാൻ എച്ച്എസ്ബിസി വിസമ്മതിച്ചതായി ആരോപിച്ച് മാൾട്ട യൂണിയൻ ഓഫ് ബാങ്ക് എംപ്ലോയീസ് (എംയുബിഇ) ആണ് ഇന്ന് രാവിലെ സമര പ്രഖ്യാപനം നടത്തിയത്. ബാങ്കിന്റെ ക്രെഡിയബാങ്കിന് വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. കൂട്ടായ കരാർ വ്യവസ്ഥ പ്രകാരം ജീവനക്കാർക്ക് 50 മില്യൺ യൂറോ മുതൽ 60 മില്യൺ യൂറോ വരെ ടെർമിനൽ ആനുകൂല്യങ്ങൾക്കായി എംയുബിഇ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് @timesofmalta റിപ്പോർട്ട് ചെയ്തു.ജീവനക്കാരുടെ ഔദ്യോഗിക തൊഴിലുടമ മാറാൻ പോകുന്നതിനാൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് യൂണിയൻ വാദിക്കുന്നു. എന്നാൽ എച്ച്എസ്ബിസി മാൾട്ടയിലെ 900-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് ക്രെഡിയബാങ്ക് പരസ്യമായി തള്ളിക്കളഞ്ഞതോടെ കരാറിന്റെ വ്യാഖ്യാനം ഒരു തർക്കത്തിന് കാരണമായി.