പുനലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ ഭർത്താവിൻറെ വെളിപ്പെടുത്തൽ

കൊല്ലം : പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ഐസക് ഫെയ്സ് ബുക്കിൽ ലൈവിലൂടെ ഇത് വെളിപ്പെടുത്തുകയുമായിരുന്നു.
ശാലിനിയുടെ കഴുത്തിന് കുത്തുകയും വെട്ടികയും ചെയ്തിട്ടുണ്ട്. ശാലിനിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആളുകൾ ഓടിക്കൂടുനന്ത് കണ്ട് ഐസക് അവിടെ നിന്നും പോവുകയും ഫെയ്സ് ബുക്കിൽ കൊലപാതക വിവരം അറിയിച്ച് ലൈവ് ഇടുകയുമായിരുന്നു.
ശാലിനി ആഡംബര ജീവിതം നയിച്ചിരുന്നതായും പരപുരുഷ ബന്ധങ്ങളുണ്ടായിരുന്നെന്നും ലൈവിൽ ഐസക് ആരോപിക്കുന്നു. ഇരുവരും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. 2 ആൺകുട്ടികളാണ് ഇവർക്കുള്ളത്. ഇതിലൊരു കുട്ടി അർബുദ ബാധിതനാണ്. ഈ കുട്ടിയെ ശാലിനി ശ്രദ്ധിക്കാറില്ലെന്ന് ഐസക് ലാവിൽ പറഞ്ഞു. രണ്ടര മിനിറ്റോളം നീണ്ട ലൈവ് പുറത്തുവിട്ടശേഷം രാവിലെ ഒന്‍പതു മണിയോടെ കൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഐസക് കീഴടങ്ങി.