മാൾട്ടാ വാർത്തകൾ

വോയ്‌സ് ഫോർ ചോയ്‌സ് കൂട്ടായ്മയുടെ അബോർഷൻ റൈറ്റ്സ് മാർച്ച് റാലി സെപ്റ്റംബർ 27 ശനിയാഴ്ച വല്ലെറ്റയിൽ

വോയ്‌സ് ഫോർ ചോയ്‌സ് കൂട്ടായ്മയുടെ അബോർഷൻ റൈറ്റ്സ് മാർച്ച് റാലി വല്ലെറ്റയിൽ. സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് റാലിയിൽ പങ്കെടുക്കാൻ ആക്ടിവിസ്റ്റുകൾ നിയമ കോടതികൾക്ക് മുന്നിൽ ഒത്തുകൂടും. ഗർഭഛിദ്രം നടത്തിയതിന് ഈ വർഷം ആദ്യം ഒരു സ്ത്രീയെ പ്രോസിക്യൂട്ട് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം.

മാൾട്ടയിൽ ഗർഭഛിദ്രം ക്രിമിനൽവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗർഭഛിദ്രം കുറ്റകൃത്യമല്ല, ആരോഗ്യ സംരക്ഷണത്തിന്റെ ശാരീരിക അവകാശമാണെന്നും നിലവിലെ നിയമങ്ങൾ ആളുകളെ ഭയത്തോടെ ജീവിക്കാനും വൈദ്യസഹായം തേടുനത്തിൽനിന്ന് അവരെ അകറ്റുകയും അവരുടെ ആരോഗ്യത്തെ അപകടപ്പെടുത്താൻ നിർബന്ധിക്കുന്നതാണെന്നും വോയ്‌സ് ഫോർ ചോയ്‌സ് സഖ്യം പറഞ്ഞു.

ഈ വർഷത്തെ റാലിയുടെ അടിയന്തിരാവസ്ഥ പ്രതിഫലിപ്പിക്കുന്നത്തിന് പ്രതിഷേധകാർ “Ġejt għall-għajnuna u spiċċajt il-Qorti” (“ഞാൻ പരിചരണത്തിനായി വന്നു കോടതിയിൽ എത്തി”) എന്നെഴുതിയ ബാനർ മേറ്റർ ഡീയ്ക്ക് പുറത്ത് സ്ഥാപിച്ചു. ഗർഭഛിദ്രം ഒരു കുറ്റകൃത്യമല്ല എന്ന സന്ദേശത്തിന് ഐക്യദാർഢ്യത്തോടെ തങ്ങളോടൊപ്പം ചേരാൻ സംഘാടകർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

.അക്കാദമിക്സ് ഫോർ ചോയ്സ്, അഡിറ്റസ് ഫൗണ്ടേഷൻ, ഡോക്ടേഴ്സ് ഫോർ ചോയ്സ്, ഗ്രാൻഡ്പാരന്റ്സ് ഫോർ ചോയ്സ്, ലോയേഴ്സ് ഫോർ ചോയ്സ്, മാൾട്ട ഹ്യൂമനിസ്റ്റ് അസോസിയേഷൻ, മെൻ എഗൈൻസ്റ്റ് വയലൻസ്, മാൾട്ട എൽജിബിടിഐക്യു+ റൈറ്റ്സ് മൂവ്മെന്റ് (എംജിആർഎം), മൂവ്മെന്റ് ഗ്രാഫിറ്റി, പാരന്റ്സ് ഫോർ ചോയ്സ്, സ്റ്റുഡന്റ്സ് ഫോർ ചോയ്സ്, വിമൻസ് റൈറ്റ്സ് ഫൗണ്ടേഷൻ, യംഗ് പ്രോഗ്രസീവ് ബീയിംഗ്സ് എന്നീ 13 സംഘടനകളെ ഒരുമിപ്പിക്കുന്ന വോയ്‌സ് ഫോർ ചോയ്‌സ് കൂട്ടായ്മയാണ് പ്രകടനം സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button