മാൾട്ടാ വാർത്തകൾ

ലോകത്തിലെ ഏറ്റവും മനോഹരമായ ക്രൂയിസ് തുറമുഖമായി വല്ലെറ്റ ക്രൂയിസ് തുറമുഖം

ലോകത്തിലെ ഏറ്റവും മനോഹരമായ ക്രൂയിസ് തുറമുഖമായി വല്ലെറ്റ ക്രൂയിസ് തുറമുഖത്തെ തിരഞ്ഞടുത്തു. allclearinsurance നടത്തിയ ആഗോള ഐ-ട്രാക്കിംഗ് പഠനത്തിൽ 100/100 സ്കോറാണ് വല്ലെറ്റ ക്രൂയിസ് തുറമുഖം നേടിയത്ത്.

തുറമുഖങ്ങൾ എത്ര വേഗത്തിൽ സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയെന്നതാണ് ഐ-ട്രാക്കിംഗ് ഗവേഷകർ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് സ്കോറുകൾ. ക്രൂയിസിന്റെ യഥാർത്ഥ ആവേശമായി കണക്കാക്കുന്ന കടലിൽ ദിവസങ്ങൾ ചെലവഴിച്ചതിന് ശേഷം കരയിലെ ആദ്യ കാഴ്ചയായ വല്ലെറ്റ ഒന്നാമതെത്തിച്ചത്. സ്വർണ്ണ ചുണ്ണാമ്പുകല്ല് കോട്ടകളായ ഗ്രാൻഡ് ഹാർബറും 16-ാം നൂറ്റാണ്ടിലെ കൊത്തളങ്ങളും പരിചയസമ്പന്നരായ നാവികരെ പോലും നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതാണ് വല്ലെറ്റ ഒന്നാമതെത്തിച്ചത്ത്.

രണ്ടാം സ്ഥാനം 86/100 സ്കോർ നേടിയ “ലോകാവസാനം” എന്നറിയപ്പെടുന്ന അന്റാർട്ടിക്ക് സാഹസികതകൾക്കുള്ള കേന്ദ്രമായ അർജന്റീനയിലെ ഉഷുവയ തുറമുഖതിന്നാണ്. മൂന്നാം സ്ഥാനം 83/100 സ്കോർ നേടിയ അറബ്-നോർമൻ വാസ്തുവിദ്യ ടൈറേനിയൻ കടലിന്റെ അതിശയകരമായ കാഴ്ചകൾ കണ്ടുമുട്ടുന്ന ഇറ്റലിയിലെ പലെർമോ തുറമുഖതിന്നാണ്.

ആദ്യ 20 റാങ്കിംഗിൽ പകുതിയിലധികവും യൂറോപ്പാണ്. നോർവേയിലെ ഗൈറാൻജറിന്റെ നാടകീയമായ ഫ്‌ജോർഡുകൾ മുതൽ ലിസ്ബണിലെ സൂര്യപ്രകാശത്തിൽ കുതിർന്ന തെരുവുകൾ, ബഹാമാസിലെ നസ്സാവുവിന്റെ പച്ചകലർന്ന ജലാശയങ്ങൾ, അരൂബയുടെ ക്ലാസിക് കരീബിയൻ വൈബ്, ഡുബ്രോവ്‌നിക്, കോട്ടോർ എന്നീ ചിത്രങ്ങൾക്ക് അനുയോജ്യമായ തുറമുഖങ്ങൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സ്ഥലങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button