അന്തർദേശീയം
യുക്രെയ്ൻ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യ പുറത്ത്.
ന്യൂയോർക്ക് / കീവ് • യുകെയിലെ ബുച്ച പട്ടണത്തിൽ നടന്ന കൂട്ടക്കുരുതി ഉൾപ്പെടെ ക്രൂരതകളുടെ പേരിൽ റഷ്യയെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽനിന്നു പുറത്താക്കി.
193 അംഗരാജ്യങ്ങളുള്ള പൊതുസഭയിലെ (യുഎൻജിഎ) വോട്ടെടുപ്പിൽനിന്ന് ഇന്ത്യ ഉൾപ്പെടെ 58 രാജ്യങ്ങൾ വിട്ടുനിന്നപ്പോൾ 93 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്തു. 24 രാജ്യങ്ങൾ എതിർത്തു.
സമാധാനത്തിന്റെ പക്ഷത്താണു നിൽക്കുന്നതെന്നും നയതന്ത്രവും ചർച്ചയും വഴി അക്രമം അവസാനിക്കണമെന്നതാണ് സംഘർഷാരംഭം മുതലുള്ള ഇന്ത്യൻ നിലപാടെന്നും യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ്.തിരുമൂർത്തി വ്യക്തമാക്കി.
യുകെയിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് യുഎന്നിലെ നടപടിക്രമ, പ്രമേയ വോട്ടെടുപ്പുകളിൽനിന്നെല്ലാം ഇന്ത്യ തുടർച്ചയായി വിട്ടുനിൽക്കുകയാണ്
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്