യൂറോപ്യൻ യൂണിയൻ വാർത്തകൾ

അയർലന്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് കോണർ മക്ഗ്രെഗർ പിന്മാറി

ഡബ്ലിൻ : അയർലന്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി മുൻ എംഎംഎ പോരാളി കോണർ മക്ഗ്രെഗർ. ഇന്ന് രാവിലെ എക്‌സ്‌ പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്മാറുന്നതായി പ്രഖ്യാപിച്ചത്ത്. “എന്റെ കുടുംബവുമായുള്ള ശ്രദ്ധാപൂർവ്വമായ ചിന്തയ്ക്കും ചർച്ചകൾക്കും ശേഷം, ഞാൻ എന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നു,” അദ്ദേഹം എക്‌സിൽ എഴുതി.

കഴിഞ്ഞയാഴ്ച ഡബ്ലിൻ സിറ്റി കൗൺസിലിന് സമർപ്പിച്ച നിവേദനത്തിൽ, “ഐറിഷ് പൗരന്മാർക്ക് രാഷ്ട്രീയ അധികാരം പുനഃസ്ഥാപിക്കാൻ” പ്രസിഡന്റ് സ്ഥാനം ഉപയോഗിക്കുമെന്ന് മക്ഗ്രെഗർ പറഞ്ഞു. തന്റെ കായിക ജീവിതം, ബിസിനസ്സ് നിക്ഷേപങ്ങൾ, “ആയിരക്കണക്കിന് തൊഴിലവസരങ്ങൾ” സൃഷ്ടിക്കുന്നതിലെ തന്റെ പങ്ക് എന്നിവ അദ്ദേഹം ചുണ്ടികാട്ടി. രാഷ്ട്രീയത്തിൽ നിന്ന് പുറംതള്ളുന്നതായി തോന്നുന്ന ചെറുപ്പക്കാരെ ആകർഷിക്കാൻ ഇത് സഹായിക്കുമെന്ന് തന്റെ വലിയ ഓൺലൈൻ ഫോളോവേഴ്‌സിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു

നിയമപരമായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് മക്ഗ്രെഗറിന്റെ പിന്മാറ്റം. കഴിഞ്ഞ വർഷം, ഡബ്ലിനിലെ ഒരു ഹോട്ടലിൽ വെച്ച് നികിത ഹാൻഡിനെ ആക്രമിച്ചതായി ഹൈക്കോടതി ജൂറി കണ്ടെത്തിയതിനെത്തുടർന്ന് 250,000 യൂറോ നഷ്ടപരിഹാരം നൽകാൻ അദ്ദേഹത്തോട് ഉത്തരവിട്ട്ടിരുന്നു. പിന്നീട് ജൂലൈയിൽ വിധിക്കെതിരായ അദ്ദേഹം അപ്പീൽ നൽകിയെങ്കിലും ഈ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് മക്ഗ്രെഗറിന്റെ പിന്മാറ്റം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button