മാൾട്ടാ വാർത്തകൾ
എംസിഡ ഫ്ലൈഓവർ പദ്ധതിയിൽ നിർണായക ചുവടുവയ്പ്പ്

എംസിഡ ഫ്ലൈഓവർ പദ്ധതിയിൽ നിർണായക ചുവടുവയ്പ്പ്. പദ്ധതിയിലെ ആറ് കൂറ്റൻ സ്റ്റീൽ ഗർഡറുകളിൽ അഞ്ചാമത്തേതും സ്ഥാപിച്ചു. 25 മീറ്റർ വീതിയും 7.5 മീറ്റർ വീതിയുമുള്ള 60 ടൺ ഭാരവുമുള്ള ഭീമൻ നിർമ്മിത്തിയാണ് ഈ ഗർഡർ. മാൾട്ടയിലെ ഇതുവരെയുള്ള ഏറ്റവും വലിയ സ്ട്രക്ചറൽ സ്റ്റീൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റാണ് എംസിഡ ഫ്ലൈഓവർ. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഇത്തരത്തിലുള്ള ആദ്യത്തേതും എഞ്ചിനീയറിംഗിന്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്ന പദ്ധതിയാണ് എംസിഡ ഫ്ലൈഓവർ പദ്ധതി.