യൂറോപ്യൻ യൂണിയൻ വാർത്തകൾ

കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ : കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഞായറാഴ്ച പൊലീസിനെതിരായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി അക്രമത്തിന്‍റെയും ഭയത്തിന്‍റെയും വിഭജനത്തിന്‍റെയും പ്രതീകമായി ബ്രിട്ടീഷ് പതാക ഉപയോഗിക്കാൻ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി.

സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയിൽ അഭിമാനത്തോടെ കെട്ടിപ്പടുത്ത ഒരു രാഷ്ട്രമാണ് ബ്രിട്ടൻ. അക്രമത്തിനും ഭയം വളർത്തുന്നതിനും ഇംഗ്ലീഷ് പതാക മറയായി ഉപയോഗിക്കുന്ന തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക് ബ്രിട്ടൻ ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാർച്ചിൽ ഒന്നര ലക്ഷം പേർ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button