മാൾട്ടാ വാർത്തകൾ
മാർസയിലെ ട്രിക് നിക്കോളോ ഇസോവാർഡിൽ കാർ അപകടം

മാർസയിലെ ട്രിക് നിക്കോളോ ഇസോവാർഡിൽ കാർ അപകടം. ഇന്നലെ വൈകുന്നേരമാണ് നാല് യുവാക്കൾ സഞ്ചരിച്ച മെഴ്സിഡസ് കാർ ഒരു വീടിന്റെ മുൻവശത്തേക്ക് ഇടിച്ചുകയറിയത്ത്. വാഹനം വളവ് തിരിഞ്ഞു വേഗത കൂട്ടി നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കാർ നടപ്പാതയിലേക്ക് കയറി വീടിലേക്ക് ഇടിച്ച് നിന്നതിനാൽ അപകടത്തിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായില്ല. കാറിൽ സഞ്ചരിച്ചിരുന്ന നാല് യുവാക്കൾക്ക് പരിക്കുകൾ ഒന്നും ഇല്ല. അപകടത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.