മാൾട്ടിസ് എയർപോർട്ടിലെ 2025ലെ ഏറ്റവും തിരക്കേറിയ മാസമായി ഓഗസ്റ്റ്

മാൾട്ടിസ് എയർപോർട്ടിലെ 2025 ലെ ഏറ്റവും തിരക്കേറിയ മാസമായി ഓഗസ്റ്റ്. 1,072,390 യാത്രക്കാണ് ഓഗസ്റ്റിൽ മാൾട്ട എയർപോർട്ട് വഴി യാത്ര ചെയ്തത്. സാന്താ മരിജ ഫെയ്സ്റ്റിന്റെ തലേദിവസമായ ഓഗസ്റ്റ് 14 ന് ഏറ്റവും തിരക്കേറിയ ദിവസമായിരുനത്ത്. ഓഗസ്റ്റ് 14 ന് 39,000-ത്തിലധികം യാത്രക്കാരാണ് മാൾട്ട എയർപോർട്ട് വഴി യാത്ര ചെയ്തത്.
യാത്രക്കാരുടെ എണ്ണത്തിൽ 21% ൽ കൂടുതൽ വരുന്ന ഇറ്റലി ഒന്നാമതും യുകെ 20% വുമായി രണ്ടാമതും ജർമ്മനിയും ഫ്രാൻസും 8% വുമായി മൂന്നും നാലും സ്ഥാനങ്ങളിലും റയാനെയറിന്റെയും വിസ് എയറിന്റെയും അധിക റൂട്ടുകൾക്കൊപ്പം പുതിയ ലോട്ട് പോളിഷ് എയർലൈൻസ് പ്രവർത്തനങ്ങളുടെ ഫലമായി പോളണ്ടും ആദ്യമായി അഞ്ചാംസ്ഥാനത്തും ഇടം നേടി. ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളായി റോം ഫിയുമിസിനോയും കാറ്റാനിയ ഫോണ്ടനാരോസയും തുടർന്നു.
മാൾട്ടിസ് എയർപോർട്ടിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ ഈ വർഷം 5.1% വർദ്ധികുകയും വിമാനത്തിലെ യാത്രക്കാരുടെ എണ്ണം 91.6% ഉയരുകയും ചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ 2025ലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നിരക്കാണിത്.