മാൾട്ടാ വാർത്തകൾ
മോഷ്ടിച്ചതിന് തെളിവുകളില്ല 14 മാസത്തെ ജയിലിൽ വാസത്തിന് ശേഷം പ്രതിയെ അപ്പീലിൽ കോടതി കുറ്റവിമുക്തനാക്കി

മോഷ്ടിച്ചതിന് തെളിവുകളില്ല 14 മാസത്തെ ജയിലിൽ വാസത്തിന് ശേഷം പ്രതിയെ അപ്പീലിൽ കോടതി കുറ്റവിമുക്തനാക്കി. ക്വാറയിലെ ഹോട്ടലിലെ ചൂതാട്ട മെഷീനിൽ നിന്ന് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ജെറമി കാസറിനെ 2017 ൽ ജയിലിലടച്ചത്ത്. തെളിവുകൾ വളരെ ദുർബലമാണെന്ന് വിധിച്ചുകൊണ്ട് ക്രിമിനൽ അപ്പീൽ കോടതി ശിക്ഷ റദ്ദാക്കിയത്ത്.
ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടില്ലെന്നും പോലീസ് തങ്ങളോട് പറഞ്ഞ മൊഴികൾ മാത്രമാണ് നൽകിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ കാസർ ഗെയിംസ് റൂമിൽ പ്രവേശിക്കുന്നത് കാണിച്ചുവെങ്കിലും മോഷണം നടന്നതായി കാണിച്ചില്ലന്നും ശിക്ഷ റദ്ദാക്കികൊണ്ട് ജഡ്ജി ചൂണ്ടിക്കാട്ടി.