മാൾട്ടാ വാർത്തകൾ
മാൾട്ട ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായി അലക്സ് ബോർഗ് സ്ഥാനമേറ്റു

മാൾട്ട ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായി അലക്സ് ബോർഗ് സ്ഥാനമേറ്റു. ഇന്നലെ വൈകുന്നേരം 4 മണിക്ക് ഗ്രാൻഡ്മാസ്റ്റേഴ്സ് പാലസിൽ നടന്ന ചടങ്ങിൽ ബോർഗ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്ത്. മാൾട്ട ചരിത്രത്തിൽ നാഴികക്കല്ലാണ് നാഷണലിസ്റ്റ് പാർട്ടി അടയാളപ്പെടുത്തിയത്തെന്നും ബോർഗിന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം പുതിയ അധ്യായത്തിന് തുടകുറിച്ചെന്നും അദ്ദേഹത്തിന്റെ നേതൃത്വം പിഎന്നിന് പുതിയ ഊർജ്ജം നൽകുമെന്നും പാർട്ടി അംഗങ്ങളും പിന്തുണക്കാരും പറഞ്ഞു
ബോർഗിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹത്തിന്റെ പങ്കാളിയായ സാറാ ബജാദ, മകൻ സാം, അമ്മ, പിഎൻ സെക്രട്ടറി ജനറൽ ചാൾസ് ബോണെല്ലോ, ഡെപ്യൂട്ടി നേതാവ് അലക്സ് പെരിസി കലാസിയോൺ എന്നിവരും പങ്കെടുത്തു.