Uncategorized

എംസിഡയിലെ റിസർവോയറിൽ ഉപയോഗിച്ച എഞ്ചിൻ ഓയിൽ നിക്ഷേപിച്ചു; നിരവധി പക്ഷികൾ ചത്തു

എംസിഡയിലെ റിസർവോയറിൽ ഉപയോഗിച്ച എഞ്ചിൻ ഓയിൽ നിക്ഷേപിച്ചതായി ലോക്കൽ കൗൺസിൽ. ഇന്നലെ (ചൊവ്വാഴ്ച) രാവിലെ സ്ഥലത്തെ പിഡബ്ല്യൂഡി തൊഴിലാളികളാണ് എഞ്ചിൻ ഓയിൽ നിക്ഷേപിച്ചതായി കണ്ടെത്ത്തിയത്. ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരണം ആയതായും നിരവധി കോഴികളും താറാവുകളും പക്ഷികളും മരണത്തിനും ഗുരുതരമായ രോഗത്തിനും കാരണമായതായി ലോക്കൽ കൗൺസിൽ പറഞ്ഞു.

പരിസ്ഥിതി മലിനീകരണത്തിന് ഉത്തരവാദികളായ വ്യക്തികളെക്കുറിച്ചുള്ള ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവർ രഹസ്യമായി ബന്ധപ്പെടണമെന്ന് എംസിഡ ലോക്കൽ കൗൺസിൽ അഭ്യർത്ഥിച്ചു. ഇത് നിരുത്തരവാദപരവും ദോഷകരവുമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസിന് ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ നിർണായക സഹായമാകുമെന്നും മാലിന്യം തള്ളുന്നത് മൃഗങ്ങളെ മാത്രമല്ല, ജലവിതരണത്തെ മലിനമാക്കുകയും പ്രാദേശിക പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുമെന്ന് കൗൺസിൽ വിശദീകരിച്ചു.

“നമ്മുടെ പരിസ്ഥിതിയെയും സമൂഹത്തെയും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നിങ്ങളുടെ സഹകരണത്തിന് നന്ദി,” എന്നും വകുപ്പിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button