മാൾട്ടാ വാർത്തകൾ
നക്സറിലെ ട്രിക്വൽ-ഇംദിനയിൽ മൂന്ന് ബസുകൾക്ക് തീപിടിച്ചു

നക്സറിലെ ട്രിക്വൽ-ഇംദിനയിൽ മൂന്ന് ബസുകൾക്ക് തീപിടിച്ചു. ഞായറാഴ്ച രാത്രി 10:30 ഓടെയാണ് വലിയ തീപിടുത്തമുണ്ടായത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ആദ്യം പങ്കുവെച്ച പ്രദേശവാസിയായ യാനി എല്ലുൽ, തീപിടിത്തത്തിന് കാരണം വെടിമരുന്ന് പ്രയോഗമാണെന്ന് ആരോപിച്ചു. റെസിഡൻഷ്യൽ ഏരിയകളിലെ സുരക്ഷാ നടപടികളുടെ അഭാവത്തെ വിമർശിച്ചുകൊണ്ടാണ് അയാളുടെ സോഷ്യൽമീഡിയ പോസ്റ്റ്. തീ നിയന്ത്രണവിധേയമാക്കാനായി മൂന്ന് വ്യത്യസ്ത സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ അയച്ചതായി സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് സ്ഥിരീകരിച്ചു. മുൻകരുതലായി മേറ്റർ ഡീ ആശുപത്രിയിലെ മെഡിക്കൽ സംഘങ്ങളും ഉണ്ടായിരുന്നു.