കണ്ണൂര്‍ താഴെ ചൊവ്വയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍ : കണ്ണൂര്‍ – തലശേരി 66 ദേശീയപാതയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം. കണ്ണൂര്‍ താഴെ ചൊവ്വ തെഴുക്കില്‍ പീടികയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ടലോറി റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രവും തുന്നല്‍ കടയും തകര്‍ത്താണ് നിന്നത്. സമീപത്തെ സ്വകാര്യ ലാബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ലോറിയിലെ സഹഡ്രൈവര്‍ അഖിലിന് പരിക്കേറ്റു.
ഗുജറാത്തില്‍ നിന്നും എറണാകുളത്തേക്ക് തുണി,പപ്പടം, പെയിന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ബാരലുകള്‍ തുടങ്ങിയ ചരക്കുകളുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
വാഹനങ്ങള്‍ താഴെ ചൊവ്വ ഗേറ്റ് വഴി കണ്ണൂര്‍ സിറ്റി റോഡിലൂടെ കണ്ണൂര്‍ നഗരത്തിലേക്ക് തിരിച്ചു വിട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കണ്ണൂര്‍ സിറ്റി, ടൗണ്‍ പൊലിസ് ഫയര്‍ ഫോഴ്‌സ് എന്നിവയും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.