ഇന്ത്യ -നേപ്പാൾ പ്രധാനമന്ത്രിമാർ അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്തു
സുരക്ഷയിലും പ്രതിരോധത്തിലും ഇരു രാജ്യങ്ങളും സഹകരിക്കും
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
അതിര്‍ത്തി പ്രശ്നങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തുവെന്ന് വ്യക്തമാക്കിയ ദുബ ഉഭയകക്ഷി സംവിധാനങ്ങള്‍ ഉപയോഗിച്ച് എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ മോദിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
സുരക്ഷയിലും പ്രതിരോധത്തിലും ഇരു രാജ്യങ്ങളും സഹകരിക്കും. കൂടിക്കാഴ്ച ഇന്ത്യ- നേപ്പാള്‍ ബന്ധങ്ങളില്‍ പ്രതീക്ഷിച്ച ലക്ഷ്യം നേടുന്നതിന് പ്രാപ്തമാക്കുമെന്ന് മോദി വിശ്വാസം പ്രകടിപ്പിച്ചു. നേപ്പാളില്‍ റുപേ കാര്‍ഡ് തുടങ്ങുന്നത് പരസ്പര സാമ്ബത്തിക ബന്ധങ്ങളില്‍ പുതിയ അധ്യായം തുറക്കുമെന്ന് മോദി പറഞ്ഞു. രാമായണ സര്‍ക്കീട്ട്, സംയോജിത ചെക്ക്പോസ്റ്റ്, നേപ്പാള്‍ പൊലീസ് അക്കാദമി എന്നിവയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
നേപ്പാളിന് പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കാനുള്ള കരാര്‍ അഞ്ച് കൊല്ലത്തേക്ക് കൂടി പുതുക്കുകയും ചെയ്തു. 2021 ജൂലൈയില്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ദുബയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.