മാൾട്ടാ വാർത്തകൾ
ഗോസോ 7 ചലഞ്ചുമായി ദീർഘദൂര നീന്തൽതാരം നീൽ അജിയസ്; ഒരുദിവസം നീന്തുന്നത് ഏകദേശം 42 കിലോമീറ്റർ

ദീർഘദൂര നീന്തൽതാരമായ നീൽ അജിയസ് തന്റെ ഗോസോ 7 ചലഞ്ചിന്റെ മൂന്നാം ദിവസം പിന്നിട്ടു. തുടർച്ചയായി ഏഴ് ദിവസം ഗോസോയിൽ ഒരു ദിവസം ഏകദേശം 42 കിലോമീറ്റർ എന്ന ക്രമത്തിൽ നീന്താനാണ് പദ്ധതി. ആഴ്ച അവസാനത്തോടെ 84 കിലോമീറ്ററിൽ കൂടുതൽ നീന്തി പൂർത്തിയാക്കിയ അദ്ദേഹംലക്‌ഷ്യം വെക്കുന്നത് 294 കിലോമീറ്റർ എന്ന അതിശയിപ്പിക്കുന്ന ദൂരമാണ്.18 പേരടങ്ങുന്ന ഒരു സംഘം അജിയസിന്റെ ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ ഓരോ ഘട്ടത്തിലും നിരീക്ഷിക്കുന്നുണ്ട് .വെറ്റ്‌സ്യൂട്ടുകളോ ബൂയൻസി എയ്ഡുകളോ ഇല്ലാതെയാണ് അജിയസിന്റെ നീന്തൽ.