അന്തർദേശീയം

വിവാദ ഫോൺ സംഭാഷണം : തായ്‌ലൻഡ് പ്രധാനമന്ത്രിയെ ഭരണഘടനാ കോടതി പുറത്താക്കി

ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ധാർമിക മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് കോടതി നടപടി.

കംബോഡിയയുടെ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നതിനു പിന്നാലെ ഷിനവത്രയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.

കംബോഡിയയുമായുള്ള അതിർത്തി തർക്കം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കാട്ടി ഷിനവത്രക്കെതിരേ ജനരോഷം കനക്കുന്നതിനിടെയാണ് കോളിളക്കം സൃഷ്ടിച്ച് വിവാദ ഫോൺസംഭാഷണം പുറത്തുവന്നത്. ഹുൻ സെൻ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യ സംഭാഷണം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

സംഭാഷണത്തിനിടെ ഹുൻ സെന്നിനെ ‘അങ്കിൾ’ എന്നാണ് ഷിനവത്ര വിളിച്ചത്. അനന്തിരവളായി കണ്ട് അനുകമ്പ കാണിക്കണമെന്നാണ് പെയ്തോങ്തരൺ പറഞ്ഞത്. പെയ്തോങ്തരണിന്‍റെ സംഭാഷണം രാജ്യത്തുടനീളം പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button